ration

കോട്ടയം: ജൂൺ 30 വരെ 60394 റേഷൻ കാർഡുകൾ മുൻഗണനാവിഭാഗത്തിൽ നിന്ന് ഒഴിവായി. "വലിയ പിഴ" ഭയന്ന് ബി.പി.എൽ പട്ടികയിൽ നിന്ന് പുറത്തു ചാടുന്നവരുടെ തിരക്കേറിയതോടെ ഒഴി​വാകാനുള്ള സമയപരി​ധി​ 15 വരെ നീട്ടിയിട്ടുണ്ട്.

മുൻഗണനാ കാർഡുകൾ അനർഹമായി കൈവശം വച്ചു വരുന്നവർക്ക് പിഴയോ മറ്റു നിയമ നടപടികളോ കൂടാതെ തിരിച്ച് ഏൽപ്പിക്കുന്നതിനുള്ള സമയപരിധിയാണ് നീട്ടിയത്. സമയപരിധിക്കുശേഷം റേഷനിംഗ് അധികൃതർ നേരിട്ട് പരിശോധനയ്ക്ക് ഇറങ്ങും. അതോടെ അനർഹമായി വാങ്ങുന്ന ഓരോ കിലോഗ്രാം ഭക്ഷ്യ ധാന്യത്തിനും പിഴയടക്കേണ്ടി ​വരുമെന്നാണ് മുന്നറിയിപ്പ്.

കഴിഞ്ഞ സർക്കാരിന്റെ കാലത്ത് അനർഹർ സ്വയം ഒഴിവാകണമെന്ന നിർദ്ദേശം ഉണ്ടായിരുന്നു. പൊതുവിതരണ വകുപ്പ് ഉദ്യോഗസ്ഥർ നേരിട്ടു പരിശോധനയും നടത്തിയിരുന്നു. എന്നിട്ടും "കണ്ടെത്താൻ "കഴിയാതിരുന്നവരാണ് ഇപ്പോൾ പിഴ ഭയന്നു സ്വയം അപേക്ഷ നൽകുന്നത്. .