വൈക്കം : കൊവിഡ് വന്നവരെയും കൊവിഡാനന്തരം രോഗങ്ങൾ ബാധിച്ച് മരിച്ചവരെയും ദേശീയ ദുരന്തനിവാരണ അതോറിട്ടിയുടെ പരിധിയിൽപ്പെടുത്തി സഹായിക്കണമെന്ന് കേരള ഡ്രാമ വർക്കേഴ്‌സ് വെൽഫെയർ അസ്സോസിയേഷൻ സംസ്ഥാന വൈസ്.പ്രസിഡന്റ പ്രദീപ് മാളവിക ആവശ്യപ്പെട്ടു. പ്രകൃതിക്ഷോഭങ്ങൾ മാത്രമല്ല ലക്ഷക്കണക്കിന് ജനങ്ങളുടെ ജീവൻ അപഹരിച്ച കൊവിഡ് മഹാവ്യാധിയും ദേശിയ ദുരന്തമാണ്. കൊവിഡ് മരണങ്ങൾ ദുരന്തപ്പട്ടികയിൽ പെടുത്താതിരുന്ന കേന്ദ്ര സർക്കാരിനും ദുരന്തനിവാരണ അതോറിട്ടിക്കും മുകളിലാണ് സുപ്രിംകോടതി വിധി. ആശ്രിതരുടെ കണ്ണീരിനു സാന്ത്വനം നൽകുന്ന വിധിയെ സ്വാഗതം ചെയ്യുന്നതായും അദ്ദേഹം പറഞ്ഞു.