വൈക്കം : അർഹതയില്ലാത്ത എഎവൈ/മുൻഗണന/സബ്സിഡി റേഷൻ കാർഡുകൾ കൈവശം ഉള്ളവർക്ക് അവ പൊതുവിഭാഗത്തിലേക്ക് മാറ്റുന്നതിനുള്ള സമയപരിധി 15 വരെ നീട്ടി. ഇതിനുശേഷവും അർഹതയില്ലാത്ത റേഷൻ കാർഡുകൾ കൈവശം വച്ച് അനർഹമായി റേഷൻ ആനുകൂല്യങ്ങൾ കൈപ്പറ്റുന്നവരുടെ കാർഡുകൾ റദ്ദുചെയ്യും. ഇതുവരെ വാങ്ങിയ റേഷൻ സാധനങ്ങളുടെ വിപണിവില ഈടാക്കുന്നത് കൂടാതെ നിയമനടപടികളും സ്വീകരിക്കും. സർക്കാർ ഉദ്യോഗസ്ഥർ ഇത്തരം കാർഡുകൾ കൈവശംവച്ചിരിക്കുന്നതായി കണ്ടെത്തിയാൽ വകുപ്പുതല നടപടിക്ക് ശുപാർശ ചെയ്യുമെന്നും താലൂക്ക് സപ്ലൈ ഓഫീസർ വി.കെ.അശോകൻ അറിയിച്ചു.