കട്ടപ്പന: ഇന്ധന വില ജി.എസ്.ടിയിൽ ഉൾപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് എ.കെ.ടി.എ. സംസ്ഥാന വ്യാപകമായി നടത്തുന്ന സമരത്തിന്റെ ഭാഗമായി 5ന് രാവിലെ 10ന് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കളക്‌ട്രേറ്റ് പടിക്കൽ ധർണ നടത്തും. സംസ്ഥാന വൈസ് പ്രസിഡന്റ് കെ.എൻ. ചന്ദ്രൻ ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ് ടി.കെ. സുനിൽകുമാർ അദ്ധ്യക്ഷത വഹിക്കും. മഹാമാരിക്കിടയിലും തുടർച്ചയായി ഇന്ധന വില വർദ്ധിപ്പിക്കുന്നത് സാധാരണക്കാർക്ക് താങ്ങാനാകില്ല. തയ്യൽ തൊഴിൽ മേഖലയിലെ നൂൽ, ബട്ടൺ തുടങ്ങിയ ഉത്പ്പന്നങ്ങൾക്കും വില കൂടി. വിഷയത്തിൽ അടിയന്തര ഇടപെടൽ ഉണ്ടാകണമെന്ന് കെ.എൻ. ചന്ദ്രൻ, എ.വി. അന്നമ്മ എന്നിവർ ആവശ്യപ്പെട്ടു.