പള്ളിക്കത്തോട്:മണകുന്നം എം.ആർ.രാമകൃഷ്ണൻ ജ്യോത്സ്യരുടെ 13മത് വാർഷികാനുസ്മരണം നടന്നു. അഖിലകേരള ജ്യോതിശാസ്ത്ര മണ്ഡലം കോട്ടയം ജില്ലാകമ്മിറ്റിയുടെ നേതൃത്വത്തിൽ ഗൂഗിൾ മീറ്റിലൂടെയായിരുന്നു പരിപാടി. ജില്ലാ പ്രസിഡന്റ് സുബ്രഹ്മണ്യംപിള്ള വൈക്കം അദ്ധ്യക്ഷനായി. സംസ്ഥാന പ്രസിഡന്റ് ഡോ.കെ.ബാലകൃഷ്ണവാര്യർ ഉദ്ഘാടനം നിർവഹിച്ചു. വൈസ് പ്രസിഡന്റ് ഡോ.തൃക്കുന്നപ്പുഴ ഉദയകുമാർ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ സെക്രട്ടറി അനിൽകുമാർ ആനിക്കാട്, അശേകൻ പട്ടാഴി, സജീവ് കടുക്കര, സലിമാസ്റ്റർ, അജയൻ തളിയാമ്പറമ്പ്, ശ്രീദേവി മണകുന്നം, പ്രദീപ് നമ്പൂതിരി, ബിജുകൃഷ്ണൻ നമ്പൂതിരി, എസ്.നാരായണൻ, ദൈവത്തറ സന്തോഷ് എന്നിവർ പ്രസംഗിച്ചു.