പൊൻകുന്നം: നൂറിന്റെ പടിവാതിലിലെത്തിയ വിദ്യാലയമുത്തശ്ശി പൊൻകുന്നം എസ് .ഡി. യു. പി സ്‌കൂളിൽ വായനവാരാഘോഷം ഉത്സവമായി മാറി.
ചിറക്കടവ് എസ്.ആർ.വി എൻ.എസ്.എസ് വി.എച്ച്.എസ്.എസ് ഹെഡ്മാസ്റ്ററും എഴുത്തുകാരനുമായ കെ. ലാൽ വായനവാരാഘോഷം ഉദ്ഘാടനം ചെയ്തു. സ്‌കൂൾ മാനേജർ മോഹനൻ നായർ അദ്ധ്യക്ഷത വഹിച്ചു. സ്‌കൂളിലെ പൂർവവിദ്യാർത്ഥി കവിയും ഗ്രന്ഥശാലാ പ്രവർത്തകനുമായ പി.മധു, വായനദിനസന്ദേശം നൽകി. പൂർവവിദ്യാർത്ഥി സംഘടനാ പ്രസിഡന്റ് അർജുൻരാജ് പാലാഴി ആശംസകളർപ്പിച്ചു.അദ്ധ്യാപകനും കലാസാഹിത്യ പ്രവർത്തകനുമായ അജിത് കുമാർ ചെറുവള്ളി, എഴുത്തുകാരനും പ്രസാധകനുമായ നൂറനാട് മോഹനൻ, മാധ്യമപ്രവർത്തക ആർ. പാർവതീദേവി, എഴുത്തുകാരി അനഘ ജെ.കോലത്ത് അദ്ധ്യാപക പരിശീലകനായ ഷിബു എന്നിവർ തുടർന്നുള്ള ദിവസങ്ങളിൽ കുട്ടികളോട് സംസാരിച്ചു. എഴുത്തിന്റെയും വായനയുടെയും ഉത്സവം ഇന്നലെ സമാപിച്ചു.