കട്ടപ്പന: എസ്.ബി.ഐ. സ്ഥാപക ദിനത്തോടനുബന്ധിച്ച് ബാങ്ക് ജീവനക്കാർ നരിയംപാറ മന്നം മെമ്മോറിയൽ ഹൈസ്‌കൂളിലെ വിദ്യാർത്ഥികൾക്ക് മൊബൈൽ ഫോണുകൾ വിതരണം ചെയ്തു. എസ്.ബി.ഐ. ജീവനക്കാരായ അജയൻ, സിനുലാൽ, സന്തോഷ് സ്‌കൂൾ ഹെഡ്മിസ്ട്രസ് എൻ. ബിന്ദു, മാനേജർ ബി. ഉണ്ണികൃഷ്ണൻ നായർ, പി.ടി.എ. പ്രസിഡന്റ് ചന്ദ്രഹാസൻ തുടങ്ങിയവർ നേതൃത്വം നൽകി.