ചങ്ങനാശേരി: അതിരൂപതാ മുൻ പ്രൊക്യൂലേറ്ററും, ചെത്തിപ്പുഴ സെന്റ് തോമസ് നഴ്‌സിംഗ് കോളജ് സ്ഥാപക ഡറക്ടറുമായിരുന്ന ഫാ. ഗ്രിഗറി പരുവപ്പറമ്പിലിന്റെ 13-ാം അനുസ്മരണ ദിനവും സംസ്ഥാനതല ക്വിസ് മത്സരവും നടന്നു. ഡയറക്ടർ ഫാ.ജെയിംസ് കുന്നത്ത് ഉദ്ഘാടനം നിർവഹിച്ചു. പ്രിൻസിപ്പൽ പ്രൊഫ.ഷൈല ഐപ്പ് വർഗീസ് അദ്ധ്യക്ഷത വഹിച്ചു. ഫാ.പരുവപ്പറമ്പിൽ ഫൗണ്ടേഷൻ സെക്രട്ടറി ജസ്റ്റിൻ ബ്രൂസ്, പ്രൊഫ.റെനി ജോസ്, ഫിലിപ്പ് പരുവപ്പറമ്പിൽ എന്നിവർ പങ്കെടുത്തു. അലീന ക്ലയർ സെബാസ്റ്റ്യൻ (അസംപ്ഷൻ കോളേജ്, ചങ്ങനാശേരി), സണ്ണി ജയിംസ് (മോഡൽ എൻജിനീയറിംഗ് കോളേജ്, തൃക്കാക്കര), നിവേദിത സിബി (ബേബി മെമ്മോറിയൽ കോളേജ്, കോഴിക്കോട്) എന്നിവർ ക്വിസ് മത്സരത്തിൽ വിജയികളായി.