പൊൻകുന്നം: പെട്രോൾ വില 100 രൂപ കടന്നതിൽ മധുര പ്രതിഷേധം. യൂത്ത്ഫ്രണ്ട് (എം) ചിറക്കടവ് മണ്ഡലം കമ്മിറ്റിയുടെ നേത്യത്ത്വത്തിൽ പൊൻകുന്നത്ത് ഭാരത് പെട്രോളിയം പമ്പിനു മുൻപിൽ ലഡു വിതരണം ചെയ്തു പ്രതിഷേധിച്ചു. മണ്ഡലം പ്രസിഡന്റ് രാഹുൽ ബി.പിള്ള അദ്ധ്യക്ഷനായി. യൂത്ത് ഫ്രണ്ട് (എം) സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ.സുമേഷ് ആൻഡ്രൂസ് ഉദ്ഘാടനം ചെയ്തു.ശ്രീകാന്ത് എസ്. ബാബു ഫിനോ പുതുപ്പറമ്പിൽ, റിച്ചു സുരേഷ് ,ലിജോ കുന്നപ്പള്ളിൽ ,അമൽ സജി എന്നിവർ പങ്കെടുത്തു.