കട്ടപ്പന: ആതുരശുശ്രൂഷ രംഗത്ത് മികച്ച സേവനമനുഷ്ഠിക്കുകയും കൊവിഡ് കാലത്ത് സൗജന്യ ചികിത്സ ലഭ്യമാക്കുകയും ചെയ്ത ഡോക്ടർമാരായ ചെറിയാൻ പാലമറ്റം, അനിൽ പ്രദീപ് എന്നിവരെ ഡോക്‌ടേഴ്‌സ് ദിനത്തിൽ മലയാളി ചിരി ക്ലബ് ആദരിച്ചു. രക്ഷാധികാരി ജോർജി മാത്യു, പ്രസിഡന്റ് സണ്ണി സ്റ്റോറിൽ, സെക്രട്ടറി അശോക് ഇലവന്തിക്കൽ, മനോജ് വർക്കി, പ്രിൻസ് മൂലേച്ചാലിൽ, പി.ജി. മനോജ്, ജിജോ ഏനാമറ്റം തുടങ്ങിയവർ നേതൃത്വം നൽകി.