അമയന്നൂർ : അമയന്നൂർ സേക്രഡ് ഹാർട്ട് റോമൻ കാത്തലിക് ദേവാലയത്തിലെ കെ.സി.വൈ.എം യൂണിറ്റിന്റെ നേതൃത്വത്തിൽ എഴുപതോളം വിദ്യാർത്ഥികൾക്ക് പഠനകിറ്റ് നൽകി. എൽ.കെ.ജി മുതൽ പ്ലസ് ടു വരെയുള്ള വിദ്യാർത്ഥികൾക്കാണ് കിറ്റ് വിതരണം ചെയ്തത്. കൊവിഡ് കാലത്ത് വിദ്യാർത്ഥികളുടെ പഠനത്തിന് തുടർന്നും സഹായങ്ങൾ ചെയ്യുമെന്ന് കെ.സി.വൈ.എം യൂണിറ്റ് പ്രസിഡന്റ് അഭിജിത്ത് സുരേഷ്,ഇടവക വികാരി ഫാ പോൾ ഡെന്നിസ് എന്നിവർ അറിയിച്ചു. റാങ്കിൻ, അർഷ തമ്പി, അജോമോൻ, അമൽ ജ്യോതി, ഷാനോൺ എം.എസ്, അരുൺ കെ.സി എന്നിവർ നേതൃത്വം നൽകി.