ഉദ്ഘാടനം സെപ്തംബറിൽ നടത്താൻ തീരുമാനം

പൊൻകുന്നം: പുനലൂർ-മൂവാറ്റുപുഴ സംസ്ഥാനപാതയുടെ രണ്ടാം ഘട്ടം പൊൻകുന്നം പുനലൂർ റോഡിന്റെ നിർമ്മാണം പുരോഗമിക്കുന്നു. മൂന്നു റീച്ചുകളായി തിരിച്ചാണ് നിർമ്മാണം. സംസ്ഥാനസർക്കാരിന്റെ നൂറുദിന കർമ്മപരിപാടിയിൽ ഉൾപ്പെടുത്തിയ റോഡിന്റെ മൂന്നു റീച്ചുകളുടെയും നിർമ്മാണം ഒരേ വേഗത്തിലാണ് പുരോഗമിക്കുന്നത്. പൊൻകുന്നം പ്ലാച്ചേരി റോഡിന്റെ ഉദ്ഘാടനം സെപ്തംബറിൽ നടത്താനാണ് തീരുമാനം. 90 ശതമാനം പണികളും പൂർത്തിയായെന്ന് കരാറുകാർ അറിയിച്ചു. പ്ലാച്ചേരി, മണിമല, ചെറുവള്ളി വഴി പൊൻകുന്നം വരെയെത്തുന്ന പാതയുടെ ദൂരം 22.173 കിലോമീറ്ററാണ്. മൂലേപ്ലാവ് അടിച്ചിലമാക്കൽ ,മറ്റത്തിൽപടി,മണിമല പാലങ്ങളും 3.613 കിലോമീറ്റർ ടൈൽ നടപ്പാതയും 69 കലുങ്കുകളുമാണുള്ളത്. മണിമല പാലത്തിന്റെ ഇരുവശവും നടപ്പാത നിർമ്മിക്കാനാണ് പദ്ധതി.

തർക്കം തീരാതെ

നാട്ടുകാരുടെ വലിയ പ്രതിഷേധത്തിനിടയാക്കിയ തെക്കേത്തുകവലയിലെ വളവ് നിവർക്കൽ പ്രായോഗികമല്ലാത്തതിനാൽ ഒഴിവാക്കി. പാറക്കടവിലെ ഓടനിർമ്മാണവും മുടങ്ങിക്കിടക്കുകയാണ്. ഇവിടെ സ്വകാര്യ വ്യക്തിയുമായുള്ള തർക്കം കോടതിയുടെ പരിഗണനയിലാണ്.