തിരുവാർപ്പ്: കൃഷി വകുപ്പും തിരുവാർപ്പ് പഞ്ചായത്തും ചേർന്ന് നടപ്പാക്കുന്ന ഞാറ്റുവേല ചന്തയുടേയും കർഷക സഭയുടേയും, വിള ഇൻഷ്വറൻസ്, ഓണത്തിന് ഒരു മുറം പച്ചക്കറി പദ്ധതിയുടേയും ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് അജയൻ കെ മേനോൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് രശ്മി പ്രസാദ് അദ്ധ്യക്ഷയായിരുന്നു. കൃഷി ഓഫീസർ ഗൗരി സംസാരിച്ചു. പച്ചക്കറിതൈകളും വിത്തുകളും വിതരണം ചെയ്തു.വിത്തുകൾ ആവശ്യമുള്ള തിരുവാർപ്പ് പഞ്ചായത്ത് നിവാസികൾ കൃഷിഭവനുമായി ബന്ധപ്പെടണം.