ചങ്ങനാശേരി: ചങ്ങനാശേരി ജനറൽ ആശുപത്രിയുടെ സമഗ്ര വികസനത്തിനായുള്ള 77 കോടി രൂപയുടെ പ്രാഥമിക പ്രോജക്ട് അഡ്വ. ജോബ് മൈക്കിൾ എം.എൽ.എ ആരോഗ്യ മന്ത്രി വീണ ജോർജിനു നൽകി. ഇന്നലെ ഉന്നതലയോഗം ചേർന്ന് തുടർനടപടികൾ സ്വീകരിക്കാനും തീരുമാനമായി. യോഗത്തിൽ കിഫ്ബി അഡീഷണൽ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ സത്യജിത്ത് രാജൻ, ആരോഗ്യ വകുപ്പ് ജോയിന്റ് സെക്രട്ടറി ശ്രീറാം വെങ്കിട്ടരാമൻ, ആരോഗ്യ വകുപ്പ് ഡയറക്ടർ ഡോ.കെ. ആർ. രാജൻ, കിഫ്ബി ജനറൽ മാനേജർ പി.എ ഷൈല, ടെക്‌നിക്കൽ അഡ്വൈസർ ശ്രീകണ്ഠൻ നായർ തുടങ്ങിയവർ പങ്കെടുത്തു.