പുതുച്ചിറ: യുവജനവേദിയുടെ ആഭിമുഖ്യത്തിൽ പുതുച്ചിറയിലെ നിർദ്ധനകുടുംബത്തിലെ വിദ്യാർത്ഥിക്ക് ഓൺലൈൻ ക്ലാസിൽ പങ്കെടുക്കുന്നതിനായി വാഴപ്പള്ളി പഞ്ചായത്ത് എട്ടാം വാർഡ് മെമ്പർ പി.എസ് ഷാജഹാന്റെ നേതൃത്വത്തിൽ സ്മാർട്ട്‌ഫോൺ നൽകി. പുതുച്ചിറ യുവജനവേദി പ്രസിഡന്റ് റെനി.പി ജോസഫ്, ജനറൽ സെക്രട്ടറി ലിജോ കെ.ജോർജ്, ജോയിൻ സെക്രട്ടറി ഷൈജു വി.ജെ, വൈസ് പ്രസിഡന്റ് രാജീവ് ജോസഫ് എന്നിവർ പങ്കെടുത്തു.