പാലാ: കൊവിഡ് മഹാമാരിയുടെ കാലത്ത് സർക്കാർ സംവിധാനങ്ങളും ത്രിതലപഞ്ചായത്ത്, മുനിസിപ്പാലിറ്റികളും സന്നദ്ധസംഘടനകളും നടത്തുന്ന പ്രവർത്തനങ്ങൾ മാതൃകാപരമാണന്ന് മുൻ രൂപതാദ്ധ്യക്ഷൻ മാർ ജോസഫ് പള്ളിക്കാപറമ്പിൽ അഭിപ്രായപ്പെട്ടു. കൊവിഡ് സമാശ്വാസ പദ്ധതികളുടെ ഭാഗമായി പാലാ സോഷ്യൽ വെൽഫെയർ സൊസൈറ്റി ഗ്രാമപഞ്ചായത്തുകൾക്ക് നൽകുന്ന പൾസ് ഓക്‌സീ മീറ്ററുകളുടെ വിതരണോദ്ഘാടനം അദ്ദേഹം നിർവഹിച്ചു. പാലാ ബിഷപ്പ് ഹൗസിൽ നടന്ന ചടങ്ങിൽ മുത്തോലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രൺജിത് ജി മീനാ ഭവൻ പൾസ് ഓക്‌സീ മീറ്ററുകൾ ഏറ്റുവാങ്ങി. പി.എസ്.ഡബ്‌ള്യു.എസ് ഡയറക്ടർ ഫാ.തോമസ് കിഴക്കേൽ, ഫാ.ജോസഫ് താഴത്തു വരിക്കയിൽ, ഡാന്റീസ് കൂനാനിക്കൽ, സിബി കണിയാംപടി, പി.വി.ജോർജ് പുരയിടം, ജോയി മടിയ്ക്കാങ്കൽ, ജിബിൻ കന്നു തൊട്ടിയിൽ, സാജ വടക്കേൽ, ലിറ്റി സന്തോഷ്, എബിൻ ജോയി തുടങ്ങിയവർ സന്നിഹിതരായിരുന്നു. അടിയന്തിര ഘട്ടത്തിൽ ഓക്‌സിജൻ ക്ഷാമപരിഹാരത്തിനായുള്ള ഓക്‌സിജൻ കോൺസൺട്രേറ്ററിന്റെ ഉദ്ഘാടനവും ബിഷപ് നിർവഹിച്ചു