പാലാ : കുളിക്കാനിറങ്ങവെ കാൽവഴുതി തോട്ടിൽ വീണ് പയപ്പാർ പ്ലാശ്ശേരിൽ പി.റ്റി.പ്രകാശ് (51) മരിച്ചു. ഇന്നലെ രാവിലെ 7 ഓടെയാണ് സംഭവം. വീടിന് സമീപമുള്ള ളാലം തോട്ടിൽ കുളിക്കാനിറങ്ങിയ പ്രകാശിനെ ഏറെ നേരമായിട്ടും കാണാത്തതിനെ തുടർന്ന് മകൻ തിരക്കിയെത്തിയപ്പോഴാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കുളിക്കടവിൽ കാൽവഴുതിയപ്പോൾ തലയിടിച്ച് വീണ് രക്തം വാർന്നനിലയിലായിരുന്നു. ഉടൻ പൊലീസിലും ഫയർഫോഴ്‌സിലും വിവരമറിയിച്ചു. ഫയർഫോഴ്‌സ് എത്തി കരയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. മൃതദേഹം പാലാ ജനറൽ ആശുപത്രി മോർച്ചറിയിൽ. പോസ്റ്റുമാർട്ടത്തിന് ശേഷം ഇന്ന് ബന്ധുക്കൾക്ക് വിട്ടുനൽകും. സംസ്‌കാരം ഉച്ചകഴിഞ്ഞ് വീട്ടുവളപ്പിൽ. മാതാവ് : കുഞ്ഞമ്മ. ഭാര്യ : സിജി മുരിക്കുംപുഴ വേലിക്കകത്ത് കുടുംബാംഗം. മക്കൾ : നിഭ (നഴ്‌സ്, മുട്ടുചിറ ഹോളിഗോസ്റ്റ് ആശുപത്രി), നവനീത് സെന്റ് മേരീസ് എൻജിനിയറിംഗ് സ്‌കൂൾ, പാലാ).