ആനിക്കാട്: തെക്കുംതല ഭഗവതി ക്ഷേത്രത്തിന്റെ ദേവസ്വം ഓഫീസിൽ മോഷണം.പൊലീസ് അന്വേഷണം ഊർജ്ജിതമാക്കി. വാതിലിന്റെ പൂട്ടു തകർത്താണ് മോഷ്ടാക്കൾ അകത്തുകടന്നത്. മേശയിൽ സൂക്ഷിച്ചിരുന്ന പതിനായിരത്തോളം രൂപ നഷ്ടപ്പെട്ടതായി ക്ഷേത്രം ഭാരവാഹികൾ അറിയിച്ചു. പുലർച്ചെ ഓഫീസ് തുറക്കാനെത്തിയ ദേവസ്വം ഭാരവാഹികളാണ് കവർച്ച നടന്നതായി കണ്ടെത്തിയത്. ഉടൻ പള്ളിക്കത്തോട് പൊലീസിൽ വിവരമറിയിച്ചു. തുടർന്ന് പോലീസും ഡോഗ് സ്‌ക്കാഡും, വിരലടയാള പരിശോധന വിദഗ്ദ്ധരുമെത്തി.ക്ഷേത്ര ജീവനക്കാർക്ക് കഴിഞ്ഞ ദിവസം ശമ്പളം കൊടുത്തതിനാൽ ദേവസ്വം ഓഫീസിൽ കൂടുതൽ തുകയുണ്ടായിരുന്നില്ല. ക്ഷേത്രത്തിനുള്ളിലും മോഷ്ടാവ് കയറിയിട്ടില്ല.