mani

കൂരാലി : കൂരാലി സെന്‍ട്രല്‍ -വേലമ്പറമ്പ് റോഡ് ടാറിംഗ് ഇളകി സഞ്ചാരയോഗ്യമല്ലാത്ത അവസ്ഥയിലാണ്. ടാറിംഗ് നടന്നിട്ട് ഏഴു വര്‍ഷത്തോളമായി. റോഡ് ഗതാഗതയോഗ്യമാക്കണമെന്ന് ആവശ്യപ്പെട്ട് മുസ്ലിം ലീഗ് എലിക്കുളം പഞ്ചായത്ത് കമ്മറ്റി മാണി സി. കാപ്പന്‍ എം.എല്‍.എയ്ക്ക് നിവേദനം നല്‍കി. രണ്ടു മാസത്തിനുള്ളില്‍ തുക അനുവദിക്കാമെന്ന ഉറപ്പ് ലഭിച്ചു.
35വര്‍ഷം മുന്‍പ് പണിത കൂരാലി -തമ്പലക്കാട് റോഡ് വീതി കൂട്ടി ബി.എം.ബി.സി നിലവാരത്തില്‍ നവീകരിക്കണമെന്ന നിവേദനത്തിലെ ആവശ്യം പൊതുമരാമത്തു മന്ത്രി മുഹമ്മദ് റിയാസിന്റെ ശ്രദ്ധയില്‍ പെടുത്താമെന്നും എം.എല്‍.എ അറിയിച്ചു .