വൈക്കം : പെട്രോൾ,ഡീസൽ, പാചകവാതക വില വർദ്ധനവിനെതിരെ ഐ.എൻ.ടി.യു.സി റീജിയണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ വൈക്കം ടൗണിൽ ഓട്ടോറിക്ഷകൾ കെട്ടിവലിച്ച് സമരം നടത്തി. പടിഞ്ഞാറെ ഗോപുരനടയിൽ നിന്ന് ബോട്ട് ജെട്ടിവരെയായിരുന്നു സമരം. ഐ.എൻ.ടി.യു.സി സംസ്ഥാന കമ്മി​റ്റി അംഗം പി.വി പ്രസാദ് ഉദ്ഘാടനം ചെയ്തു. ഐ.എൻ.ടി.യു.സി റീജിയണൽ കമ്മി​റ്റി ജില്ലാ പ്രസിഡന്റ് പി.വി.സുരേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. ഐ.എൻ.ടി.യു.സി ജില്ലാ സെക്രട്ടറി ഇടവട്ടം ജയകുമാർ, നഗരസഭ ആരോഗ്യ സ്റ്റാൻഡിംഗ് കമ്മി​റ്റി ചെയർപേഴ്‌സൺ പ്രീതാ രാജേഷ്, ജോർജ് വർഗ്ഗീസ്, വർഗ്ഗീസ് പുത്തൻചിറ, കെ.വി മനോഹരൻ,സന്തോഷ് ചക്കനാട്ട്, ബാബു മംഗലത്ത്, എം.ടി അനിൽകുമാർ എന്നിവർ പ്രസംഗിച്ചു.