അടിമാലി: ഏലം കർഷകരിൽ ദേശീയ തലത്തിൽ രണ്ടാം സ്ഥാനം അടിമാലിസ്വുേശിക്ക്. സ്‌പൈസസ് ബോർഡിന്റെ 2020 21 വർഷത്തെ ഏറ്റവും മികച്ച ഏലം കർഷകയ്ക്കുള്ള രണ്ടാം സ്ഥാനമാണ് അടിമാലി ചെങ്ങാംതടത്തിൽ പോളി മാത്യുവിനെ തേടിയെത്തിയത്. കല്ലാർ പീച്ചാടിലുള്ള തന്റെ 5 ഏക്കർ സ്ഥലത്തെ ഏലം കൃഷിയിൽ ദേശീയ നിലവാരത്തിൽ ഏറ്റവും കൂടുതൽ ഉത്പദന ക്ഷമതയുള്ള ഏലം കൃഷി നടത്തിയതിനാണ് പോളി മാത്യുവിനെ തേടി ദേശീയ പുരസ്‌കാരം എത്തിയത്. 50,000 രൂപയും സാക്ഷ്യപത്രവുമാണ് ലഭിക്കുക. ഭർത്താവ് സി.എം. മാത്യു ഏലം കർഷകനാണ്. കല്ലാർ പീച്ചാടിൽ 30 ഏക്കറോളം സ്ഥലത്ത് ഭർത്താവ് ഏലം കൃഷി നടത്തിവരുന്നുണ്ട്. 2015 ലെ സ്‌പൈസസ് ബോർഡിന്റെ ഏറ്റവും മികച്ച ഏലം കർഷകനുള്ള ഒന്നാം സ്ഥാനം മാത്യുവിന് ലഭിച്ചിട്ടുണ്ട്.കഴിഞ്ഞ 35 വർഷമായി ഭർത്താവ് മാത്യു വിന്റെ ഏലം കൃഷിയിൽ സഹായി നിന്നതിന്റെ അനുഭവമാണ് തന്നെ അവാർഡിന് അർഹ ആക്കിയത് എന്ന് പോളി മാത്യു പറഞ്ഞു.
പോളി മാത്യു