കോട്ടയം: ഗുരുനാരായണ സേവാനികേതൻ മെഡിക്കൽ കോളേജിൽ നടത്തുന്ന അന്നദാനം ആറു വർഷം പൂർത്തിയായി. ആറാമത് വാർഷികദിനമായ ഇന്ന് നടക്കുന്ന അന്നദാനത്തിൽ മന്ത്രി വി.എൻ വാസവൻ,സ്വാമി ആസ്പർശനന്ദ, മെഡിക്കൽ കോളേജ് സൂപ്രണ്ട് ഡോ. ടി.കെ ജയകുമാർ, ഡോ.പി.ആർ.രഞ്ജിൻ, ഡോ. കെ.പി ജയപ്രകാശ്, റോസിലി ടോമിച്ചൻ, ജോമി മാത്യു എന്നിവർ പങ്കെടുക്കും.

രോഗത്താൽ ബുദ്ധിമുട്ടുന്ന തിരഞ്ഞെടുക്കപ്പെടുന്ന കുടുംബങ്ങൾക്ക് നിത്യോപയോഗ സാധനങ്ങളുടെ വിതരണത്തിന്റെ ഉദ്ഘാടനവും നടക്കും. കെ.എൻ ബാലാജിയുടെ നേതൃത്വത്തിലുള്ള ഗുരുധർമ്മ പ്രചാരകരുടെ കൂട്ടായ്മയാണ് ഗുരുനാരായണ സേവനികേതൻ. മാനവ സേവ മാധവ സേവയെന്ന തത്വത്തിൽ അധിഷ്ഠിതമായാണ് പ്രവർത്തനം. ദൂരെ സ്ഥലങ്ങളിൽ നിന്നുള്ള കാൻസർ രോഗികൾക്ക് സൗജന്യ താമസവും നൽകുന്നുണ്ട്. സാധുക്കൾക്ക് ചികിത്സാ, വിദ്യാഭ്യാസ സഹായങ്ങളും നൽകുന്നുണ്ട്. പാലാ കൊടുമ്പുടിയിൽ നിർമ്മാണം തുടങ്ങുന്ന ആശ്രമത്തോട് ചേർന്ന് വയോനികേതനും ഉടൻ ആരംഭിക്കും.