കുമരകം : സത്യസായി സേവാ സംഘടന കോട്ടയം ജില്ലാ ആശുപത്രിയിലേക്ക് ഓക്സിജൻ കോൺസൻട്രേറ്റർ കൈമാറി. ജില്ലാ പ്രസിഡന്റ് സുകുമാരപിള്ളയിൽ നിന്ന് ദേശീയ ആരോഗ്യ ദൗത്യം - ജില്ലാ പ്രോഗ്രാം മാനേജർ ഡോ. വ്യാസ് സുകുമാരൻ ഏറ്റുവാങ്ങി. സത്യസായി സേവാ സംഘടന ജില്ലാ സർവീസ് കോർഡിനേറ്റർ മുരളീധരൻ, സ്റ്റേറ്റ് സോണൽ ഭജൻ ഇൻചാർജ്ജ് പി.ജി രവീന്ദ്രൻ, ഇ.എച്ച്.വി കോർഡിനേറ്റർ സുരേഷ്, സ്പിരിച്ച്വൽ കോർഡിനേറ്റർ ബിജുമോൻ, കോട്ടയം സായി സമിതി കൺവീനർ ഗോപിനാഥൻ എന്നിവർ പങ്കെടുത്തു.