നെടുംകുന്നം: യൂത്ത് കോൺഗ്രസ് മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ വായനാദിനത്തോട് അനുബന്ധിച്ച് നടത്തിയ ഓൺലൈൻ പ്രസംഗ മത്സരം സംഘടിപ്പിച്ചു. വിജയികളായ ജൂണാ മേരി ജോജി, മെർലിൻ ഷാജി, ജെറോൻ മാത്യു എന്നിവർക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്തു.

38 വിദ്യാർത്ഥികൾ പങ്കെടുത്തു. മത്സരത്തിൽ പങ്കെടുത്ത എല്ലാവർക്കും നെടുംകുന്നം യൂത്ത് കോൺഗ്രസ് മണ്ഡലം കമ്മറ്റിയുടെ സമ്മാനങ്ങൾ കുട്ടികൾക്ക് വീടുകളിലെത്തി കൈമാറി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.ജെ ബീനാ സമ്മാന വിതരണം നിർവഹിച്ചു. യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ശ്രീജിത്ത് മോഹനൻ അദ്ധ്യക്ഷത വഹിച്ചു. രവി വി.സോമൻ, രാജേഷ് കൈടാച്ചിറ, റോയി നെച്ചിക്കാട്ട്, വി.എം ഗോപകുമാർ, മേഴ്‌സി റെൻ, റ്റോജി വർഗീസ്, സ്റ്റെഫിൻ മരുതിക്കുഴിയിൽ, ഷൈൻ നിലംപൊടിഞ്ഞ, സുബിൻ നിലംപൊടിഞ്ഞ തുടങ്ങിയവർ പങ്കെടുത്തു.