കറുകച്ചാൽ: ഗുരുദക്ഷിണ വാട്‌സ് ഗ്രൂപ്പിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന അഞ്ചാമത് കാരുണ്യ ഹസ്തമായ ഗുരുകാരുണ്യം പദ്ധതിയുടെ ഭാഗമായുള്ള പഠനോപകരണ വിതരണം ഇന്ന് രാവിലെ 10ന് കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് പുതുപ്പള്ളിപ്പടവ് ശാഖയിൽ നടക്കും. എസ്.എൻ.ഡി.പി യോഗം ചങ്ങനാശേരി യൂണിയൻ പ്രസിഡന്റ് ഗിരിഷ് കോനാട്ട്, സെക്രട്ടറി സുരേഷ് പരമേശ്വരൻ, വൈസ് പ്രസിഡന്റ് പി.എം ചന്ദ്രൻ, യോഗം ഡയറക്ട് ബോർഡ് മെമ്പർ സജീവ് പൂവത്ത്, ശാഖാ പ്രസിഡന്റ് എം.എസ് സുരേഷ്, ശാഖാ സെക്രട്ടറി ടി.ആർ അജി, വാർഡ് മെമ്പർമാരായ കെ.എൻ ശശിന്ദ്രൻ, ശ്രീജ മനു, ഗുരുദക്ഷിണ ഗ്രൂപ്പ് അഡ്മിൻ പാനൽ അംഗങ്ങൾ എന്നിവർ പങ്കെടുക്കും. യോഗത്തിൽ യോഗ ഫെഡറേഷൻ ഓഫ് ഇന്ത്യൻ ചാമ്പ്യനും അഞ്ചാമത് ഫെഡറേഷൻ കപ്പിന് യോഗ്യത നേടുകയും ചെയ്ത അനയ് അഭിലാഷിന് സ്വീകരണം നൽകും.