വൈക്കം: കൊവിഡ് പ്രതിരോധ പ്രവർത്തനത്തിന്റെ ഭാഗമായി എസ്.എൻ.ഡി.പി യോഗം ആവിഷ്‌ക്കരിച്ച ഗുരുകാരുണ്യം പദ്ധതിയിൽ 114ാം നമ്പർ മൂത്തേടത്തുകാവ് ശാഖയുടെ നേതൃത്വത്തിൽ 430 കുടുംബങ്ങൾക്ക് ഭക്ഷ്യധാന്യ കിറ്റ് വിതരണം ചെയ്തു. വൈക്കം യൂണിയൻ പ്രസിഡന്റ് പി.വി ബിനേഷ് വിതരണ ഉദ്ഘാടനം നിർവഹിച്ചു. ശാഖാ പ്രസിഡന്റ് നടേശൻ മഴുവഞ്ചേരി അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് രാജപ്പൻ, സെക്രട്ടറി എം.എൻ അശോക് കുമാർ, യൂണിയൻ കൗൺസിലർ ബിജു കൂട്ടുങ്കൽ, ശശിധരൻ ചാത്തുവള്ളി, റെജുമോൻ കുമ്പളന്തറ, കെ.എം സാബു, പ്രകാശൻ, പി.പി അശോകൻ, കെ.എൻ മോഹനൻ, സത്യജിത്ത്, സുരേന്ദ്രൻ , വനിതാസംഘം പ്രസിഡന്റ് സുനന്ദ, സെക്രട്ടറി ജെയിമോൾ എന്നിവർ പങ്കെടുത്തു.