വൈക്കം: പാചക വാതക വില വൻതോതിൽ വർദ്ധിപ്പിച്ച കേന്ദ്ര സർക്കാർ നടപടിക്കെതിരെ കേരള മഹിളാസംഘത്തിന്റെ നേതൃത്വത്തിൽ അടുപ്പ് കൂട്ടി സമരം സംഘടിപ്പിച്ചു. ടിവി പുരത്ത് നടത്തിയ പ്രതിഷേധ പരിപാടി ജില്ലാ സെക്രട്ടറി ലീനമ്മ ഉദയകുമാർ ഉദ്ഘാടനം ചെയ്തു. സിന്ധു സജീവ്, മിനി രമേശൻ, ബിനീഷ മധു, രാജമ്മ, കനകമ്മ,ഓമന, ശാരദ എന്നിവർ പങ്കെടുത്തു. തലയാഴം നോർത്ത് മേഖലാ കമ്മിറ്റി സംഘടിപ്പിച്ച അടുപ്പുകൂട്ടി സമരം മണ്ഡലം സെക്രട്ടറി മായാ ഷാജി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്തംഗം സുജാത മധു, വാർഡ് മെമ്പർ ധന്യ, മായാദേവി, ആശാ ഭാനു, ജയശ്രീ, ഗിരിജ ഷാജി എന്നിവർ പങ്കെടുത്തു.