nithika

കോട്ടയം: ജർമനിയിൽ മലയാളി വിദ്യാർത്ഥിനിയെ ഹോസ്റ്റൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. കീ​ൽ ക്രി​സ്റ്റ്യ​ൻ ആ​ൽ​ബ്റെക്സ് യൂ​ണി​വേ​ഴ്സി​റ്റി​യി​ൽ ബ​യോ​മെ​ഡി​ക്ക​ൽ വി​ഭാ​ഗം വിദ്യാർത്ഥി കടുത്തുരുത്തി ആപ്പാഞ്ചിറ മുടക്കാംപുറം ബെന്നി എബ്രഹാമിന്റെ മകൾ നി​തി​ക ബെ​ന്നിയാണ് (22) മരിച്ചത്. നിതികയുടെ മാതാവ് ഛത്തീസ്ഗഡിൽ മിലട്ടറി നഴ്‌സാണ്. ഇവർ കുടുംബത്തോടെ ഇവിടെയാണ് താമസം. ഒൻപത് മാസം മുൻപാണ് നിതിക ജർമ്മനിയിലേക്കു പോയത്. കോളേജിന്റെ ഏഴാം നിലയിലെ ഹോസ്റ്റൽ മുറിയിലാണ് നിതികയെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്ത്യക്കാരിയായ മറ്റൊരു യുവതിക്കൊപ്പമായിരുന്നു താമസം. പ്രോജക്ടിന്റെ ആവശ്യത്തിനായി സുഹൃത്ത് പുറത്തു പോയിരിക്കുകയായിരുന്നു. ഇന്നലെ രാവിലെ നിതിക റൂമിൽ നിന്ന് പുറത്ത് വരാതിരുന്നതോടെയാണ് സമീപത്തെ റൂമിലുണ്ടായിരുന്നവർ പരിശോധന നടത്തിയത്. കീൽ പൊലീസ് കമ്മിഷണറുടെ നേതൃത്വത്തിൽ മൃതദേഹം പൊലീസ് കസ്റ്റഡിയിലേക്കു മാറ്റി. അന്വേഷണം നടത്തിയ ശേഷം ബന്ധുക്കൾക്കു വിട്ടു നൽകും.