കുറിച്ചി:കുറിച്ചി മഹിളാ മോർച്ച പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്ത്രീസുരക്ഷ ഉറപ്പാക്കണം ,സ്ത്രീധന നിരോധന നിയമം നടപ്പിലാക്കണം , എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് കേളൻകവല, കുറിച്ചി, കോയിപ്പുറംമുക്ക്, തുടങ്ങി വിവധ പ്രദേശങ്ങളിൽ പ്രതിഷേധ ധർണകൾ നടത്തി. സംസ്ഥാന സമിതി അംഗം കെ.ജി രാജ്മോഹൻ, നിയോജകമണ്ഡലം ജനറൽ സെക്രട്ടറി ബി.ആർ മഞ്ജീഷ്, കുറിച്ചി ഗ്രാമപഞ്ചായത്തംഗം ശൈലജ സോമൻ തുടങ്ങിയവർ പരിപാടികൾ ഉദ്ഘാടനം ചെയ്തു. മഹിളാ നേതാക്കളായ അമ്പിളി വിനോദ്, ലത ഓമനക്കുട്ടൻ, മംഗളാംബിക,മഞ്ജു കെ.എൻ, ആര്യമോൾ പി.രാജ്,സുമ അമ്പാട്ട് ജയശ്രീ കുറിച്ചി,ശാലിനി ഉല്ലാസ്, പദ്മകുമാരി, പഞ്ചായത്ത് അദ്ധ്യക്ഷൻ കെ.കെ ഉദയകുമാർ അനീഷ് കുമാർ, ഹരി.കെ നായർ തുടങ്ങിയവർ പങ്കെടുത്തു.