വാഴൂർ: എവിടെനിന്നു വന്നു നീ എവിടേക്കു പോണു നീ...നാട്ടുകാരുടെ ചോദ്യം വാനരപ്പടയോടാണ്.വാഴൂരിലുമെത്തി വാനരപ്പട.എവിടെനിന്നു വന്നെന്നോ എവിടേക്ക് പോന്നെന്നോ ആർക്കുമറിയില്ല. ഇന്നലെ പകൽ വാഴൂർ മേഖലയിലെ വീട്ടുപരിസരങ്ങളിലും പറമ്പുകളിലും പത്തോളം കുരങ്ങന്മാരാണ് എത്തിയത്. കുട്ടിക്കുരങ്ങുകൾ ഉൾപ്പെടെയുള്ളവ നാട്ടുകാർക്ക് ശല്യമുണ്ടാക്കാതെ മരക്കൊമ്പുകളിൽ ചാടിക്കളിച്ചു. കഴിഞ്ഞ ദിവസം പത്തോളം വരുന്ന വാനരസംഘത്തെ ഉരുളികുന്നത്ത് കണ്ടിരുന്നു.ആ സംഘം തന്നെയാണ് വാഴൂരിലുമെത്തിയതെന്നാണ് നിഗമനം.