എലിക്കുളം: നാൽപ്പതുവർഷം പൈക കൈരളി ഗ്രന്ഥശാലയുടെ പ്രസിഡന്റായിരുന്ന അന്തരിച്ച ഒ.എൻ.വാസുദേവൻ നമ്പൂതിരിയെ അനുസ്മരിച്ച് ലൈബ്രറി ഹാളിൽ യോഗം ചേർന്നു. വാസുദേവൻ നമ്പൂതിരിയുടെ ഛായാചിത്രം കാഞ്ഞിരപ്പള്ളി താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി ടി.പി രാധാകൃഷ്ണൻ നായർ അനാഛാദനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് എസ്.ഷാജി, മാത്യൂസ് പെരുമനങ്ങാട്ട്, സാജൻ തൊടുക, എ.പി.വിശ്വം, കെ.ആർ.മന്മഥൻ, പി.ടി.മാത്യു, ടി.എം.വിൻസെന്റ്, റോസമ്മ ജോസഫ് നടുത്തൊട്ടിയിൽ, സ്വപ്ന വി.നമ്പൂതിരി എന്നിവർ സംസാരിച്ചു.