അടിമാലി: കൊവിഡ് ധനസഹായവുമായി അടിമാലി വ്യാപാരി വ്യവസായി സഹകരണ സംഘം. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് സംഘത്തിൽ നിന്ന് ഒരു ലക്ഷം രൂപയും ജീവനക്കാരുടെ വിഹിതമായി 23,000 രൂപയും ചേർത്ത് 1,23000 രൂപയുടെ ചെക്ക് എം.എം. മണി എം.എൽ.എയ്ക്ക് കൈമാറി. ഇതോടൊപ്പം കൊവിഡിനെ തുടർന്ന് മരിച്ച സംഘത്തിന്റെ കുടുംബത്തിന് ധനസഹായവും കൊവിഡ് രോഗം ബാധിച്ച് ചികത്സയിൽ കഴിയുന്നവർക്ക് ചികിത്സാ സഹായവും നൽകി. സംഘത്തിന്റെ പ്രവർത്തന പരിധിയിലുള്ള നിർദ്ധനരായ 10 കുട്ടികൾക്ക് മൊബൈൽ ഫോൺ വിതരണം അഡ്വ. എ. രാജ എം.എൽ.എ നിർവഹിച്ചു. ചടങ്ങിൽ സംഘം പ്രസിഡന്റ് കെ.എൻ. ദിവാകരൻ, ഭരണ സമിതി അംഗങ്ങളായ സി.ആർ. സന്തോഷ്, കെ.എ. ഷാജഹാൻ, സെക്രട്ടറി പി.എൻ. പ്രകാശ്, മർച്ചന്റ്സ് അസോസിയേഷൻ പ്രസിഡന്റ് പി.എം. ബേബി, ജനറൽ സെക്രട്ടറി ഡയസ് പുല്ലൻ, അടിമാലി ബ്ലോക്ക് പഞ്ചായത്ത് അംഗം കെ. കൃഷ്ണമൂർത്തി, എസ്.എൻ.ഡി.പി വി.എച്ച്.എസ് പ്രിൻസിപ്പൽ പി.എൻ. അജിത, എം.സ്. അജി എന്നിവർ പങ്കെടുത്തു.