പാലാ : മരങ്ങൾ വച്ചുപിടിപ്പിച്ച് പ്രകൃതിയെ സംരക്ഷിക്കേണ്ടത് കടമയാണെന്നും ഇതിനായി യുവതലമുറ മുന്നോട്ടു വരണമെന്നും മാണി സി. കാപ്പൻ എം.എൽ.എ പറഞ്ഞു. പാലാ അൽഫോൻസാ കോളേജിൽ നക്ഷത്രവനത്തിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനവനംവകുപ്പ് അസിസ്റ്റന്റ് കൺസർവേറ്റർ ഡോ.ജി.പ്രസാദ്, കോളേജ് പ്രിൻസിപ്പൾ ഡോ.സിസ്റ്റർ റെജീനാമ്മ ജോസഫ്, ബർസാർ ഡോ.ജോസ് ജോസഫ് പുലവേലിൽ, റേഞ്ച് ഫോറസ്റ്റ് ഓഫീസർ കെ.വി.രതീഷ്, ഡോ.സി.മഞ്ജു എലിസബത്ത് കുരുവിള, സ്റ്റേറ്റ് ഫോറസ്റ്റ് ഓഫീസർ ഗണേഷ് പി., ഡോ. മറിയമ്മ മാത്യു, ഡോ.സിമിമോൾ സെബാസ്റ്റ്യൻ, മൈത്രേയി എസ്.അരുണിക യു എന്നിവർ പ്രസംഗിച്ചു.