railway

ഏറ്റുമാനൂർ : തെള്ളകത്ത് റെയിൽവേ മേൽപ്പാലത്തിൽ ഗർഡറുകൾ സ്ഥാപിച്ചു. ഇന്നലെ രാവിലെ 11ന് തുടങ്ങിയ ജോലികൾ ഒന്നോടെയാണ് പൂർത്തിയാക്കിയത്. കഴിഞ്ഞ ബുധനാഴ്ച ഗർഡറുകൾ സ്ഥാപിക്കാനുള്ള ആദ്യശ്രമം ക്രെയിൻ തകരാറിലായതിനെ തുടർന്ന് ഉപേക്ഷിക്കുകയായിരുന്നു. തുടർന്ന് ഇന്നലെ രാവിലെ മുതൽ ജോലികൾ വീണ്ടും ആരംഭിച്ചു. റെയിൽവേയുടെ ഭാഗത്തെ ആറു ഗർഡറുകളാണ് സ്ഥാപിച്ചത്. തുടർന്നുള്ള ദിവസങ്ങൾ ഇതിനു മുകളിൽ പ്ലേറ്റ് സ്ഥാപിച്ചു കോൺക്രീറ്റിംഗ് ഉൾപ്പെടെയുള്ള പ്രവർത്തനങ്ങളും നടത്തും. പീന്നിട് ഫുട്പാത്തും നിർമിക്കും.