കോട്ടയം : എല്ലാ വ്യാപാരസ്ഥാപനങ്ങളും എല്ലാ ദിവസവും തുറന്ന് പ്രവർത്തിക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന കമ്മിറ്റി ആറിന് സംസ്ഥാന വ്യാപകമായി കടകളടച്ച് പണിമുടക്കും. ജില്ലയിൽ രാവിലെ 10ന് ജില്ലാ ഭാരവാഹികളുടെ നേതൃത്വത്തിൽ കളക്ടറേറ്റിന് മുമ്പിലും 180 യൂണിറ്റുകളിലെ ഭാരവാഹികളുടെ നേതൃത്വത്തിൽ അതത് പ്രദേശങ്ങളിലുള്ള ഗവ.ഓഫീസുകൾ, മുനിസിപ്പൽ, പഞ്ചായത്ത് ഓഫീസുകൾക്കു മുൻപിലും ഉപവാസ ധർണ നടത്തും. കളക്ടറേറ്റിന് മുമ്പിലെ ധർണ ജില്ലാ പ്രസിഡന്റ് എം.കെ. തോമസുകുട്ടി ഉദ്ഘാടനം ചെയ്യും.