അടിമാലി: പെർമിറ്റില്ലാതെ അനധികൃതമായി മധ്യപ്രദേശിൽ നിന്നെത്തി അന്യസംസ്ഥാന തൊഴിലാളികളുമായി പോകുന്ന സ്വകാര്യ വാഹനം നെടുങ്കണ്ടം ആർ.ടി.ഒ എൻഫോസ്‌മെന്റ് പിടിച്ചെടുത്തു. പൂപ്പാറ, ശാന്തൻപാറ, രാജാക്കാട് എന്നിവിടങ്ങളിൽ ഇത്തരത്തിൽ അന്യസംസ്ഥാനങ്ങളിൽ നിന്ന് അനധികൃതമായി വാഹനങ്ങളെത്തുന്നുണ്ടെന്ന് ഇടുക്കി എൻഫോസ്‌മെന്റ് ആർ.ടി.ഒയ്ക്ക് ലഭിച്ച പരാതിയെ തുടർന്ന് നടത്തിയ പരിശോധനയിലാണ് വാഹനം പിടികൂടിയത്. പിഴ ഈടാക്കിയ ശേഷം വാഹനം വിട്ടയച്ചു. നെടുങ്കണ്ടം ആർ.ടി.ഒ എൻഫോസ്‌മെന്റ് സ്‌ക്വാഡിലെ എം.വി.ഐ ബിനോയ് ജോസഫ്, എ.എംവി.ഐ നിർമ്മൽ വിശ്വൻ, എ.എം.വി.ഐ ജിനു ജേക്കബ് എന്നിവരടങ്ങുന്ന ഉദ്യോഗസ്ഥരാണ് വാഹനം പിടിച്ചെടുത്തത്.