പാലാ: എസ്.എൻ.ഡി.പി യോഗം മീനച്ചിൽ യൂണിയന്റെ ആഭ്യമുഖ്യത്തിൽ മൈക്രോ ഫൈനാൻസ് രണ്ടാം ഘട്ട വായ്പാ വിതരണവും, യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ആവിഷ്‌കരിച്ച ഗുരുകാരുണ്യം പദ്ധതിയിൽ യൂണിയൻ വനിതാസംഘത്തിന്റെ ആഭ്യമുഖ്യത്തിൽ മനോഹരൻ ദുരിതാശ്വാസനിധിയും, പഠനോപകരണ വിതരണവും ഇന്ന് നടക്കും. രാവിലെ 11ന് യൂണിയൻ പ്രാർത്ഥന ഹാളിൽ നടക്കുന്ന യോഗം മീനച്ചിൽ യൂണിയൻ ചെയർമാൻ എം.ബി ശ്രീകുമാർ ഉദ്ഘാടനം ചെയ്യും. യൂണിയൻ കൺവീനർ എം.പി സെൻ അദ്ധ്യക്ഷത വഹിക്കും. യൂണിയൻ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി അംഗം സി.റ്റി രാജൻ സ്വാഗതം പറയും. വായ്പ വിതരണം പാലാ ധനലക്ഷ്മി ബാങ്ക് മാനേജർ സുരേഷ് കുമാർ നിർവഹിക്കും. ദുരിതാശ്വാസ നിധി യൂണിയൻ വനിതാസംഘം ചെയർപേഴ്‌സൺ മിനർവ മോഹൻ നിർവഹിക്കും. മൈക്രോ ഫിനാൻസ് കോർഡിനേറ്റർ പി.ജി അനിൽകുമാർ പഠനോപകരണ വിതരണം നടത്തും. ബിന്ദു സജികുമാർ ഗുരുകാരുണ്യ സന്ദേശം നൽകും. ഉല്ലാസ് മതിയത്ത്, അരുൺ കുളമ്പള്ളി, ഗിരീഷ് വാഴയിൽ, അനീഷ് ഇരട്ടയാനി, ആത്മജൻ കൊല്ലപ്പള്ളി എന്നിവർ ആശംസകൾ നേരും. വനിതാസംഘം യൂണിയൻ കൺവീനർ സോളി ഷാജി തലനാട് നന്ദി പറയും.