പിഴക്: നിരവധി അപകടങ്ങൾ നടന്ന മാനത്തൂർ-മണിയാക്കുംപാറ-കരിങ്കുന്നം പി.ഡബ്ലി.യു.ഡി. റോഡിലുള്ള എരുമംഗലം വളവ് മാണി സി.കാപ്പൻ എം.എൽ.എ സന്ദർശിച്ചു. ളാലം ബ്ലോക്ക് പഞ്ചായത്തംഗം ബിജു പറത്താനം, കടനാട് ഗ്രാമപഞ്ചായത്ത് മെമ്പർമാരായ ജോസ് പ്ലാശനാൽ, റീത്താമ്മ ജോർജ്, സിബി ചാക്കാലയ്ക്കൽ , സിബി അഴകൻപറമ്പിൽ, അഡ്വ. ആന്റണി ഞാവള്ളി, ഷൈജമ്മ മാത്യു എന്നിവരും എം.എൽ.എ യോടൊപ്പം ഉണ്ടായിരുന്നു. അടിയന്തരമായി ക്രാഷ് ബാരിയറും സിഗ്‌നൽ ബോർഡും സ്ഥാപിക്കാൻ എം.എൽ.എ പി.ഡബ്ലി.യു.ഡി. അധികാരികൾക്ക് നിർദ്ദേശം നൽകി.