പാലാ: തുടർഭരണത്തിന്റെ ഉൻമാദത്തിലാണ് സി.പി.എം എന്ന് കെ.പി.സി.സി. ജനറൽ സെക്രട്ടറി അഡ്വ. ടോമി കല്ലാനി പറഞ്ഞു. രണ്ടാം പിണറായി സർക്കാരിന്റെ തുടക്കത്തിൽ തന്നെ ക്വട്ടേഷൻ, മാഫിയാ സംഘങ്ങൾ അഴിഞ്ഞാടാൻ തുടങ്ങിയിരിക്കുകയാണെന്നും തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എയ്ക്ക് നേരെയുള്ള വധഭീഷണി ഇതിന് തെളിവാണെന്നും ടോമി കല്ലാനി ആക്ഷേപിച്ചു.കോൺഗ്രസ് പാലാ ബ്ലോക്ക് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ക്വട്ടേഷൻ, മാഫിയ അക്രമങ്ങൾക്കെതിരെയും തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എയ്ക്ക് നേരെയുണ്ടായ വധഭീഷണിക്കും എതിരെ സംഘടിപ്പിച്ച ജനജാഗ്രത സദസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു ടോമി കല്ലാനി.കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് പ്രൊഫ. സതീശ് ചൊള്ളാനി അദ്ധ്യക്ഷത വഹിച്ചു.

മണ്ഡലം പ്രസിഡന്റുമാരായ ബിജോയി എബ്രാഹം, സന്തോഷ് കുര്യത്ത്, ജോർജുകുട്ടി ചൂരയ്ക്കൽ, രാജു കൊക്കോപ്പുഴ, ബ്ലോക്ക് ഭാരവാഹികളായ അഡ്വ.ജോൺസി നോബിൾ,ഷോജി ഗോപി,അഡ്വ.എ.എസ്സ് തോമസ്, പ്രിൻസ് വി.സി, ജോഷി നെല്ലിക്കുന്നേൽ, ബിബിൻരാജ്, പ്രൊഫ. ബോസ് ടോം,ശ്രീകുമാർ മേവിട തുടങ്ങിയവർ പ്രസംഗിച്ചു.