ഗാന്ധിനഗർ: ഏറ്റവും വലിയ ജീവകാര്യണ്യ പ്രവർത്തനങ്ങളിൽ ഒന്നാണ് അന്നദാനമെന്ന് മന്ത്രി വി.എൻ വാസവൻ പറഞ്ഞു. മനുഷ്യത്വത്തിന്റെ മൂർത്തി രൂപമാണ് ശ്രീനാരായണ ഗുരുദേവനെന്നും മന്ത്രി പറഞ്ഞു. ഗുരുനാരായണ സേവാനികേതന്റെ ആഭിമുഖ്യത്തിൽ മെഡിക്കൽ കേളേജിൽ നടത്തുന്ന അന്നദാനത്തിന്റെ ആറാമത് വാർഷികം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദേഹം. സ്വാമി അസ്പർശാനന്ദ അദ്ധ്യക്ഷത വഹിച്ചു. ഭോജന ദ്രവ്യ വിതരണത്തിന്റെ ഉദ്ഘാടനം ഡോ.ടി.കെ ജയകുമാർ നിർവഹിച്ചു. ആർപ്പുക്കര പഞ്ചായത്ത് പ്രസിഡന്റ് റോസ് ലി ടോമിച്ചൻ, ഡോ. പി.ആർ രഞ്ചിൻ, ഡോ. കെ.പി ജയപ്രകാശ്, പി.പ്രമോദ്, റ്റി.എസ് രാജേന്ദ്രപ്രസാദ്, ടി.ഷൈൻ ദേവ്, സുനിൽകുമാർ എന്നിവർ പങ്കെടുത്തു.