tree

കോട്ടയം: മേവെള്ളൂര്‍ ശുദ്ധീകരണശാലാ പരിസരത്തെ നാല് ഏക്കറിൽ മൂവായിരം വൃക്ഷത്തൈകള്‍ വച്ചു പിടിപ്പിക്കുന്ന പദ്ധതി ഇന്ന് രാവിലെ 9ന് വനംമന്ത്രി എ.കെ. ശശീന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. സി.കെ.ആശ എം.എല്‍. എ അദ്ധ്യക്ഷത വഹിക്കും. ഹൈറേഞ്ച് സര്‍ക്കിള്‍ കണ്‍സര്‍വേറ്റര്‍ ജോര്‍ജി പി. മാത്തച്ചന്‍ മുഖ്യ പ്രഭാഷണം നടത്തും. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.എസ്. ശരത്ത്, വെള്ളൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലൂക്ക് മാത്യു, സാമൂഹിക വനവത്കരണ വിഭാഗം അസിസ്റ്റന്റ് കണ്‍സര്‍വേറ്റര്‍ ഡോ. ജി. പ്രസാദ്, ബ്ലോക്ക് പഞ്ചായത്തംഗം അമല്‍ ഭാസ്‌കര്‍, ഗ്രാമപഞ്ചായത്തംഗം ശാലിനി മോഹന്‍, ദാരിദ്ര്യ ലഘൂകരണ വിഭാഗം പ്രോജക്ട് ഡയറക്ടര്‍ പി.എസ്. ഷിനോ തുടങ്ങിയവര്‍ പങ്കെടുക്കും. 46 ഇനം തൈകളാണ് വച്ചു പിടിപ്പിക്കുന്നത്.