death

മുണ്ടക്കയം: വണ്ടൻപതാൽ ഗ്രീൻ നഗറിർ പുളിമൂട്ടിൽ ഭാസ്കരന്റെ മകൻ രതീഷിനെ (40) പാറ്റ്നയിലെ താമസസ്ഥലത്ത് ബാത്ത് റൂമിൽ മരിച്ച നിലയിൽ കണ്ടെത്തി. നിർമ്മാണമേഖലയിൽ ജോലി ചെയ്യുന്ന രതീഷ് ഏതാനും മാസങ്ങൾക്ക് മുമ്പാണ് നാട്ടിൽ നിന്ന് മടങ്ങിയത്. എല്ലാദിവസവും രതീഷ് വീട്ടുകാരെ ഫോണിൽ വിളിക്കാറുണ്ടായിരുന്നു. ഞായറാഴ്ച രാവിലെ ഭാര്യ ജിൻസി അവിടേയ്ക്ക് വിളിച്ചെങ്കിലും കിട്ടാഞ്ഞതിനെ തുടർന്ന് രതീഷിന്റെ സുഹൃത്തുക്കളെ വിളിച്ച് തിരക്കി. അവർ എത്തി നോക്കിയപ്പോൾ ബാത്ത് റൂമിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. വാട്ടർ ഹീറ്ററിൽ നിന്ന് ഷോക്കേറ്റതാകാമെന്ന് കരുതുന്നു. ഭാര്യ: ജിൻസി രതീഷ്, മക്കൾ: ആർച്ച, അക്സ, സിയാൻ. അമ്മ: പുഷ്പ, സഹോദരങ്ങൾ : ഷീന, ഷൈലേഷ്.