ചക്കച്ചംപാക്ക: എസ്.എൻ.ഡി.പി യോഗം നടപ്പാക്കുന്ന ഗുരുകാരുണ്യം പദ്ധതിയുടെ ഭാഗമായി 1898-ാം നമ്പർ ചക്കച്ചംപാക്ക ശാഖയിൽ സ്‌കോളർഷിപ്പും പഠനോപകരണങ്ങളും കൊവിഡ് പ്രതിരോധ കിറ്റും വിതരണം ചെയ്തു. കുട്ടനാട് യൂണിയൻ കൺവീനർ സന്തോഷ് ശാന്തി പഠനോപകരണ വിതരണം ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് കെ.ആർ പ്രസാദ് അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ കമ്മറ്റി മെമ്പർ സബിൻ വിശ്വനാഥൻ, മാനേജിംഗ് കമ്മറ്റി അംഗങ്ങളായ സതീശൻ, മോഹനൻ, കുഞ്ഞുമോൻ, യൂത്ത്മൂവ്‌മെന്റ് ഭാരവാഹികളായ വിഷ്ണു തമ്പി, സുബിൻ സുശീലൻ, ഷിക്കുമോൻ തുടങ്ങിയവർ പങ്കെടുത്തു. ശാഖാ സെക്രട്ടറി ഡി.പ്രദീപ് ചന്ദ്രൻ സ്വാഗതവും വൈസ് പ്രസിഡന്റ് കെ.മോഹനൻ നന്ദിയും പറഞ്ഞു.