കുറവിലങ്ങാട് : കോഴായിലെ ജില്ലാ കൃഷിത്തോട്ടത്തിന്റെ കീഴിലുള്ള ഒരേക്കർ സ്ഥലത്ത് മാലിന്യ നിക്ഷേപ കേന്ദ്രം സ്ഥാപിക്കുന്നതിനെതിരെ ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ സർവ്വകക്ഷിയോഗം ചേർന്ന് ആക്ഷൻ കൗൺസിൽ രൂപീകരിക്കും. ഇന്ന് വൈകിട്ട് 4 ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിനി മത്തായിയുടെ അദ്ധ്യക്ഷതയിലാണ് യോഗം. മോൻസ് ജോസഫ് എം.എൽ.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിർമ്മല ജിമ്മി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബൈജു ജോൺ, ത്രിതല പഞ്ചായത്ത് ജനപ്രതിനിധികൾ, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കൾ, വ്യാപാരി സംഘടനാ പ്രതിനിധികൾ, തുടങ്ങിയവർ പങ്കെടുക്കും.