കോട്ടയം: ജർമ്മനിയിൽ മരിച്ച നിലയിൽ കണ്ടെത്തിയ നിതിക ബെന്നിയുടെ കടുത്തുരുത്തി ആപ്പാഞ്ചിറയിലെ വീട്ടിൽ മന്ത്രി വി.എൻ.വാസവൻ എത്തി മാതാപിതാക്കളെ സന്ദർശിച്ചു. മുഖ്യമന്ത്രിയുടെ നിർദേശപ്രകാരമാണ് മന്ത്രിയെത്തിയത്.
മരണ കാരണത്തെക്കുറിച്ച് വ്യക്തത വന്നിട്ടില്ല. പോസ്റ്റുമോർട്ടം നടത്തി മരണ കാരണം വ്യക്തമായ ശേഷം മൃതദേഹം
നാട്ടിലേക്ക് കൊണ്ടുവരുന്ന കാര്യത്തിൽ സംസ്ഥാന സർക്കാർ വേണ്ടതെല്ലാം ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു. ബി.എസ്.സി ബയോടെക്നോളജി ബംഗളൂരുവിൽ നിന്ന് പൂർത്തിയാക്കിയ ശേഷം ജർമനിയിലെ കീൽ ക്രിസ്റ്റ്യാൻ
ആൽബ്രെഷ്ട് യൂണിവേഴ്‌സിറ്റിയിൽ ബയോമെഡിക്കൽ വിഭാഗത്തിൽ മെഡിക്കൽ ലൈഫ് സയൻസിൽ ഉപരി പഠനത്തിന് പോയതായിരുന്നു നികിത. സ്റ്റുഡന്റ് ഹോസ്റ്റലിലെ മുറിയിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.