silpasala

ചങ്ങനാശേരി: ദരിദ്ര വിഭാഗത്തിൽപ്പെടുന്ന കുടുംബങ്ങളുടെ വിവരശേഖരണവുമായി ബന്ധപ്പെട്ട് നടത്തുന്ന ഈസ് ഒഫ് ലിവിംഗ് സർവ്വേയുടെ പരിശീലന ശില്പശാല നടന്നു. മാടപ്പള്ളി ബ്ലോക്കിന്റെ പരിധിയിൽ വരുന്നവർക്കുള്ള പരിശീലനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അലക്‌സാണ്ടർ പ്രാക്കുഴി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് മെമ്പർ വർഗ്ഗീസ് ആന്റണി അദ്ധ്യക്ഷത വഹിച്ചു. ജില്ലാ വനിതാ ക്ഷേമ ഓഫീസർ പ്രമീള കുമാരി, താലൂക്ക് സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസർ അഞ്ജലി, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി എം ഇ ഷാജി, ജോയിന്റ് ബി.ഡി.ഒ ജോർജ്ജ് തോമസ് എന്നിവർ പരിശീലനപരിപാടിക്ക് നേതൃത്വം നൽകി.