cycle

ചങ്ങനാശേരി: പെട്രോൾ, ഡീസൽ വിലയിലെ കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ നികുതി വർദ്ധനവ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് ടൗൺ വെസ്റ്റ് മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ ഇന്ന് പ്രതിഷേധ സൈക്കിൾ റാലി നടക്കും. ഉച്ചകഴിഞ്ഞ് 2.30 ന് പാലാത്ര കോളനിയിൽ നിന്നും ആരംഭിക്കുന്ന റാലി ജില്ലാ പ്രസിഡന്റ് ചിന്റു കുര്യൻ ജോയ് ഫ്‌ളാഗ് ഓഫ് ചെയ്യും. വാഴപ്പള്ളി, കാക്കാംതോട് , മാർക്കറ്റ്, പുഴവാത്, ഹിദായത്ത് നഗർ വഴി പെരുന്ന ബസ് സ്റ്റാൻഡിൽ റാലി സമാപിക്കും. സമ്മേളനത്തിൽ യൂത്ത് കോൺഗ്രസ് ജനറൽ സെക്രട്ടറി രാഹുൽ മാങ്കുട്ടത്തിൽ സംസാരിക്കും.