കട്ടപ്പന: സ്ഥലം മാറ്റം ലഭിച്ച കട്ടപ്പന നഗരസഭ ഹെൽത്ത് ഇൻസ്‌പെക്ടർ ആറ്റ്‌ലി പിജോൺ, താലൂക്ക് ആശുപത്രി ഹെൽത്ത് ഇൻസ്‌പെക്ടർ പി.എം. ഫ്രാൻസിസ് എന്നിവർക്ക് പൗരസമിതി യാത്രയയപ്പ് നൽകി. 13 വർഷത്തിലധികമായി താലൂക്ക് ആശുപത്രിയിൽ സേവനമനുഷ്ഠിച്ച പി.എം. ഫ്രാൻസിസിന് മണിമലയിലേക്കാണ് സ്ഥലം മാറ്റം. ആറ്റ്‌ലി പിജോൺ ഏറ്റുമാനൂർ നഗരസഭ ഹെൽത്ത് ഇൻസ്‌പെക്ടറായി ചുമതലയേക്കും. ഇരുവർക്കും ഉപഹാരങ്ങൾ സമ്മാനിച്ചു. മുൻ നഗരസഭാദ്ധ്യക്ഷൻ ജോയി വെട്ടിക്കുഴി യോഗം ഉദ്ഘാടനം ചെയ്തു. കൗൺസിലർമാരായ സിബി പാറപ്പായി, ജോയി ആനിത്തോട്ടം, സിജോമോൻ ജോസ്, സ്‌നേഹസ്പർശം ചാരിറ്റബിൾ സൊസൈറ്റി സെക്രട്ടറി ജോർജ് തോമസ്, ഷാജി നെല്ലിപ്പറമ്പിൽ, രാജേഷ് നാരയണൻ, എം.എം. ജോസഫ് തുടങ്ങിയവർ പങ്കെടുത്തു.