വൈക്കം: ലോക്ക് ഡൗണിൽ ഇളവുകൾ അനുവദിച്ചപ്പോൾ ഹോട്ടൽ മേഖലയെ ഒഴിവാക്കിയതിൽ പ്രതിഷേധിച്ചും സർക്കാരിൽനിന്ന് ആശ്വാസനടപടികൾ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടും സി.കെ.ആശ എം.എൽ.എയ്ക്ക് ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻവൈക്കം യൂണിറ്റിന്റെ നേതൃത്വത്തിൽ നിവേദനം നൽകി. ജില്ലാ എക്‌സി. അംഗം വെങ്കിട്ടരാമ അയ്യരുടെ നേതൃത്വത്തിലാണ് നിവേദനം നൽകിയത്. യൂണിറ്റ് സെക്രട്ടറി രാംകുമാർ തച്ചാറ, നാഗാർജുൻ ആനന്ദ ഭവൻ, ബിനു തുടങ്ങിയവർ പങ്കെടുത്തു.