പൊന്‍കുന്നം : ഒരു തലമുറയെ പൊള്ളുന്ന ചിന്തകളിലേക്ക് നയിച്ച പ്രതിഭയായിരുന്നു ഒ. വി. വിജയനെന്ന് ഗവ. ചീഫ് വിപ്പ് ഡോ. എന്‍. ജയരാജ് പറഞ്ഞു. വിജയന്റ ജന്മദിനത്തോടനുബന്ധിച്ച് കേരളാ കോണ്‍ഗ്രസ് (എം) സംസ്‌കാര വേദി സംഘടിപ്പിച്ച വെബിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ശാന്തിഗിരി ആശ്രമം ജനറല്‍ സെക്രട്ടറി സ്വാമി ഗുരുരത്‌നം ജ്ഞാന തപസ്വി മുഖ്യ പ്രഭാഷണം നടത്തി. സംസ്‌കാരവേദി സംസ്ഥാന പ്രസിഡന്റ് ഡോ. വര്‍ഗീസ് പേരയില്‍ അദ്ധ്യക്ഷത വഹിച്ചു.
ഡോ. സുമ സിറിയക് , അഡ്വ. മനോജ് മാത്യു, ഡയസ് ഇടിക്കുള, ഡോ. പഴകുളം സുഭാഷ്, അഡ്വ. പ്രദീപ് കൂട്ടാല, ബാബു. ടി. ജോണ്‍, പ്രവീണ്‍ ഇറവങ്കര, ടി.കെ. മാറിയിടം, വടയക്കണ്ടി നാരായണന്‍, റോയ് ജെ. കല്ലറങ്ങാട് എന്നിവര്‍ സംസാരിച്ചു.